സിപിഐഎമ്മിന്റെ കൊടിമരം തകര്‍ത്തു
സാമൂഹ്യദ്രോഹികള്‍ കൊടിമരം തകര്‍ത്തതായി പരാതി. മൊതക്കര മാനിയില്‍ സിപിഐഎമ്മിന്റെ കൊടിയും കൊടിമരവും ആണ് കഴിഞ്ഞ രാത്രി സമൂഹദ്രോഹികള്‍ നശിച്ചത്. എം എം.പത്മനാഭന്‍ മാസ്റ്റര്‍ സ്മൃതിമണ്ഡപത്തിനു സമീപത്തുള്ള കൊടിമരമാണ് നശിപ്പിച്ചത്.സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ചിലദുഷ്ട ശക്തികളുടെ ശ്രമമാണ് ഇതിന് പിന്നില്ലെന്ന് പാര്‍ട്ടി ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. വെള്ളമുണ്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വൈകിട്ട് മൊതക്കരയില്‍ പ്രതിഷേധ പ്രകടനം നടത്തും