സഹവാസ ക്യാമ്പിന് തുടക്കം
നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കൊയിലേരി ഉദയ വായനശാലയുടെ സഹകരണത്തോടെ നടത്തുന്ന ത്രിദിന നേതൃത്വ പരിശീലന സഹവാസ ക്യാമ്പ് പയ്യംമ്പള്ളിയില്‍ തുടങ്ങി.നവംബര്‍ 22 മുതല്‍ 24 വരെ പയ്യംമ്പള്ളി വില്ലോഹട്ട് റിസോര്‍ട്ടില്‍ നടക്കുന്ന ക്യാമ്പ് നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു.എന്‍.വൈ.കെ.ജില്ലാ കോ-ഓഡിനേറ്റര്‍ ആര്‍.എസ്.ഹരി അദ്ധ്യക്ഷത വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ മിനി വിജയന്‍, ഉദയ വായനശാല പ്രസിഡന്റ് കമ്മനമോഹനന്‍, പി.ജയപ്രകാശ്, കെ.എ.അഭിജിത്ത്, സൂരജ് റാം തുടങ്ങിയവര്‍ സംസാരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു-ആധുനിക ഇന്ത്യയുടെ ശില്പി എന്ന വിഷയത്തില്‍ മംഗലശ്ശേരി ചന്ദ്രന്‍ മാസ്റ്റര്‍ ക്ലാസ്സ് എടുത്തു.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി കോളനി സന്ദര്‍ശനം – അവലോകനം, വിനോദവിജ്ഞാന പരിപാടി, കവിതയുടെ വര്‍ത്തമാനം, വ്യാവസായ സംരംഭങ്ങളെ കുറിച്ച് വിശദീകരണം, കാര്‍ഷിക സംരംഭക ക്ലാസ്സുകള്‍ തുടങ്ങിയവ നടക്കും