സൗജന്യഗാര്‍മെന്റ് തൊഴില്‍ പരിശീലനം
ലിവിങ് ഹോപ്പ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ ഗാര്‍മെന്റ് തൊഴില്‍ പരിശീലനത്തിന് മാനന്തവാടിയില്‍ തുടക്കമായി.തലശ്ശേരി റോഡിന് സമീപത്തെ ഹൈബ്രോണ്‍ സ്‌കൂള്‍ ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ലിവിങ്ങ് ഹോപ്പ്‌കോര്‍ഡിനേറ്റര്‍ യു.പി.ജെയ്‌സണ്‍ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ കൗണ്‍സിലര്‍മാരായ റഷീദ് പടയന്‍, ഹുസൈന്‍ കുഴി നിലം, പ്രദിപശശി, താലൂക്ക് വ്യാവസായ ഓഫീസര്‍ കുഞ്ഞമ്മദ് സൊസൈറ്റി ഭാരവാഹികളായ ജാന്‍സി ജെയ്‌സണ്‍, കെ.ജോര്‍ജ്, ജോണ്‍ വി വര്‍ഗ്ഗീസ്, സജി പി കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.