അരിവാള്‍ രോഗബാധിതനായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.
മാനന്തവാടി: അരിവാള്‍ രോഗബാധിതനായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. അപ്പപ്പാറ അരമംഗലം മാവൂര്‍ വീട്ടില്‍ പരേതനായ ഗോപാലകൃഷണന്റെ മകന്‍ അനുജിത്ത് (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് അപ്പപ്പാറ പ്രാഥമീക ആരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടിക്കുളത്ത് വ്യാപാരസ്ഥാപനത്തില്‍ അകൗന്റായി ജോലി ചെയ്യുകയായിരുന്നു.