ബത്തേരി സര്‍വ്വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ നഗരസഭയുടെ അനാസ്ഥയാണ് കാരണമെന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി സി കെ ഹാരിഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ആരിഫ് തണലോട്ട് അധ്യക്ഷനായിരുന്നു. ടി മുഹമ്മദ്, എം. എ അസൈനാര്‍, കെ. പി അഷ്‌കര്‍, ഷബീര്‍ അഹമ്മദ്, നൗഷാദ് മംഗലശ്ശേരി, സമദ് കണ്ണിയന്‍, നിസാം തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.