സംസ്ഥാന കൃഷി വകുപ്പ് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ നടത്തുന്ന പ്രീ വൈഗ കേരള കോഫി അഗ്രോ എക്‌സ്‌പോ ശനിയാഴ്ച തുടങ്ങും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ട് ദിവസത്തെ പ്രീ വൈഗയുടെ പ്രചരണാര്‍ത്ഥം വിളംബരജാഥ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച് കാനറാ ബാങ്കിന് സമീപം സമാപിക്കും. ജനുവരി നാല് മുതല്‍ എട്ട് വരെ തൃശൂരിരില്‍ നടക്കുന്ന വൈഗ അന്താരാഷ്ട്ര ശില്പശാലക്കും പ്രദര്‍ശനത്തിനും മുന്നോടിയായി കാപ്പി മുഖ്യ പ്രമേയമാക്കി കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ദ്വിദിന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
Sign in
Sign in
Recover your password.
A password will be e-mailed to you.