ഷെഹ് ല ഷെറിന്റെ മരണം: ജഡ്ജിമാരുടെ സംഘം ബത്തേരി സര്‍വ്വജന സ്‌കൂളില്‍ പരിശോധന നടത്തി. ജില്ലാ ജഡ്ജ് ഹാരിഷ് ജഡ്ജിമാരായ ബൈജു നാഥ്,കെ.പി സുനിത എന്നിവരാണ് സ്‌കൂളും പരിസരവും പരിശോധിച്ചത്.സ്‌കൂളിന്റെ ഭൗതീക സാഹചര്യങ്ങള്‍ മോശമാണെന്നും സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴച്ച സംഭവിച്ചെന്നും ജഡ്ജിമാരുടെ സംഘം.
സ്‌കൂള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ജഡ്ഡിയും സംഘവും സ്‌കൂളില്‍ പരിശോധനക്കെത്തിയത്. സ്‌കൂളും പരിസരവും ഷെഹലയ്ക്ക് പാമ്പുകടിയേറ്റ ക്ലാസ് മുറിയും ജഡ്ജിമാരുടെയും സംഘം പരിശോധിച്ചു. എഇഒ,ഡിഡിഇ, സ്‌കൂള്‍ എച്ച് എം എന്നിവരുള്‍പ്പെട്ട ഉന്നതതല യോഗം ഉച്ചതിരിഞ്ഞ് പരിശോധനാ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുമെന്ന് ജില്ലാ ജഡ്ജ് എ ഹാരിസ് അറിയിച്ചു. കേരളത്തില്‍ ഇത്തരം ദാരുണ സംഭവങ്ങള്‍ ഉണ്ടാകുന്നതില്‍ ജഡ്ജിമാരുടെ സംഘം ആശ്ചര്യം പ്രകടിപ്പിച്ചു.