കുറ്റ്യാടി ഓഗ്മെന്റേഷന്‍ പദ്ധതിക്ക് കീഴിലെ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ നടത്തിപ്പും അടിയന്തര സാഹചര്യത്തില്‍ ഡാം തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും സുരക്ഷാമാനദണ്ഡങ്ങളും സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ വിശദീകരിക്കാന്‍ കെ.എസ്.ഇ.ബി. യുടെ നേതൃത്വത്തില്‍ ബാണാസുര ഡാമിന്റെ സ്റ്റേക് ഹോള്‍ഡേര്‍സ് യോഗം ചേര്‍ന്നു. ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അധ്യക്ഷത വഹിച്ചു. വൃഷ്ടി പ്രദേശങ്ങളിലെ കനത്ത മഴമൂലം ഡാമുകളിലേക്ക് അധിക ജലം എത്തി ചേരുന്ന സാഹചര്യത്തില്‍ ഡാമിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയുളള വെളളം തുറന്ന് വിടല്‍, ഡാം തകര്‍ച്ച തുടങ്ങിയ അടിയന്തര ഘട്ടങ്ങളിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, ഓരോ വകുപ്പുകളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ചുമതലകള്‍ എന്നിവ യോഗത്തില്‍ വിശദീകരിച്ചു. അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ വെളളം കയറാന്‍ സാധ്യതയുളള പ്രദേശങ്ങളെ കുറിച്ചും ഓരോയിടത്തും എത്ര ഉയരത്തില്‍ വെളളം കയറാന്‍ സാധ്യത യുണ്ടെന്നുമുളള വിവരങ്ങളും പങ്കുവെച്ചു. ഡാമിന്റെ ഓപ്പറേഷന്‍ മെയിന്റനന്‍സ് ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള ആശങ്കകളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിശദീകരിച്ചു. ഡാമുകളുടെ സുരക്ഷയും നടത്തിപ്പും സംബന്ധിച്ച് കേന്ദ്ര ജലകമ്മീഷന്റെ മാര്‍ഗരേഖകളനുസരിച്ചുളള ആക്ഷന്‍ പ്ലാനാണ് യോഗത്തില്‍ അവതരിപ്പിച്ചത്. സി.ഡബ്ല്യു.സി കണ്‍സല്‍ട്ടന്റ് ഡേവിഡ് ഗോണ്‍സാലസ്, കെ.എസ്.ഇ.ബി. ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മോഹനന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. കേന്ദ്ര ജലകമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഗൗരവ് സിന്‍ഹ മുഖ്യ പ്രഭാഷണം നടത്തി. എ.ഡി.എം തങ്കച്ചന്‍ ആന്റണി, ഡി.ആര്‍.ഐ.പി ചീഫ് എഞ്ചിനിയര്‍ എസ്.സുപ്രിയ, എന്‍.ഡി.ആര്‍.എഫ് ഡെപ്യൂട്ടി കമാണ്ടന്റ് ടി.എം. ജിതേഷ്, കല്‍ക്കത്ത ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ കെ.അരവിന്ദ്, ഐ.എസ്.ആര്‍.ഒ സയന്റിസ്റ്റ് അമന്‍പ്രീത് സിംഗ്, ഐ.എം.ഡി പ്രതിനിധി ശംഭു രവീന്ദ്രന്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ ആര്‍. പ്രീത എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.