സൂചനാബോര്‍ഡുകള്‍ തെളിഞ്ഞു

0

സേഫ് ആന്റ് ക്ലീന്‍ പരിപാടിയുടെ ഭാഗമായി മോട്ടോര്‍വാഹന വകുപ്പിന്റെ സഹകരണത്തോടെ വയനാട് സേഫ്റ്റി വളണ്ടിയേഴ്‌സ് റോഡരികിലെ സൈന്‍ബോര്‍ഡുകള്‍ ക്ലീന്‍ ചെയ്തു. അപകടമില്ലാതെ വാഹനമോടിക്കാന്‍ ഡ്രൈവര്‍മാരെ സഹായിക്കുന്നതിനാണ് റോഡരികിലെ കാടുകള്‍വെട്ടിമാറ്റി സൈന്‍ബോര്‍ഡുകള്‍ ക്ലീന്‍ ചെയ്ത് വൃത്തിയാക്കിയത്.

ഇന്നത്തെ സാഹചര്യത്തില്‍ പ്രവൃത്തി ഏറ്റവും പ്രയോജനപ്പെടുന്നത് ശബരിമല തീര്‍ത്ഥാടകര്‍ക്കും വയനാട്ടിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്കുമാണ്. നാഷനല്‍ ഹൈവേ വകുപ്പധികൃതര്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയല്ലാതെ അത് വൃത്തിയാക്കാന്‍ ശ്രമിക്കാറില്ല .ഇടക്ക് റോഡിനോട് ചേര്‍ന്ന കാടുകള്‍ വെട്ടാറുണ്ടായിരുന്നെങ്കിലും കുറെയായി അതും ചെയ്യാറില്ല .പലയിടങ്ങളിലും സൂചനാ ബോര്‍ഡുകള്‍ക്ക് മീതെയാണ് കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നത് .ഇത് വെട്ടി വൃത്തിയാക്കിയും സോപ്പുപയോഗിച്ച് ബോര്‍ഡുകള്‍ കഴുകി വൃത്തിയാക്കിയുമാണ് വയനാട് റോഡ് സേഫ്റ്റിവാളണ്ടിയേഴ്‌സ് യാത്രക്കാര്‍ക്ക് ബോര്‍ഡുകള്‍ കാണത്തക്ക രീതിയില്‍ ആക്കിയത്.വയനാട് റിജീയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും വയനാട് റോഡ് സേഫ്റ്റിവാളണ്ടിയേഴ്‌സ് പ്രസിഡണ്ടുമായ എം.പി ജയിംസ്,വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ യും വാളണ്ടിയേഴ്‌സ് നോഡല്‍ ഓഫീസറുമായബിജു ജയിംസ് ,വാളണ്ടിയേഴ്‌സ് ഉപാധ്യക്ഷയും ബത്തേരി ജോയന്റ് ആര്‍ ടി ഒ യുമായ സരള വളണ്ടിയേഴ്‌സ് ഉപാധ്യക്ഷനും കല്‍പ്പറ്റ ജോയന്റ് ആര്‍ ടി ഒ യു മായ സി.വി എം ശരീഫ്,മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സുനീഷ് പുതിയ വീട്ടില്‍,രാജീവന്‍ കെ . ദീനേശ് കീര്‍ത്തി,കെ.വി പ്രേമരാജന്‍തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!