ഡിസംബര്‍ 26ന്റെ ആകാശ വിസ്മയത്തെ വരവേല്‍ക്കാന്‍ വയനാട് ഒരുങ്ങുന്നു. വലിയഗ്രഹണം എന്ന ദൃശ്യാനുഭവം ഏറ്റവും നന്നായികാണാന്‍ കഴിയുക വയനാട്ടിലായിരിക്കും. വലിയഗ്രഹണം കാണാന്‍ രാജ്യത്തിനകത്തും പുറത്തും നിന്ന് നിരവധി പേര്‍ വയനാട്ടിലെത്തുമെന്നാണ് കണക്കാക്കുന്നത്.
സൗര ശാസ്ത്രജ്ഞരും ശാസ്ത്രകുതുകികളും മുതല്‍ അധ്യാപകും വിദ്യാര്‍ത്ഥികളും വരെ വയനാട് സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്.വലയഗ്രഹണം മഹാ സംഭവമാക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ആസേട്രാ കേരള,പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ശാസ്ത്ര വിഭാഗം,സയന്‍സ് ക്ലബ് എന്നിവര്‍ ചേര്‍ന്നാണ് വലയഗ്രഹണം കാണാന്‍ ഒരുക്കങ്ങള്‍ നടത്തുന്നത്. കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളിനു പിന്നില്‍ മൈലാടിപ്പാറയില്‍ വലയഗ്രഹണം കാണാന്‍ സജ്ജീകരണം ഒരുക്കും. ആലപ്പുഴ,വയനാട്, ജില്ലകളിലെ തെരഞ്ഞെടുത്ത കുട്ടികള്‍ക്കാണ് സൗകര്യം ഒരുക്കുക. അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് കണ്ണിലേല്‍ക്കുന്നതു തടയാന്‍ സൗര കണ്ണടകള്‍ സജ്ജീകരിക്കുന്നുണ്ട്. വയനാട്ടില്‍ രാവിലെ 8.05നാരംഭിക്കുന്ന ഗ്രഹണം 9.27ന് മൂര്‍ധന്യത്തിലെത്തും.11.07ന് ഗ്രഹണം അവസാനിക്കും. 9.25 മുതല്‍ 9.30 വരെ വയനാട്ടിലെ നീരിക്ഷകര്‍ക്ക് പൂര്‍ണ വലയഗ്രഹണം നിരീക്ഷിക്കാനാകും.