അംഗന്‍വാടിയില്‍ കുടിവെള്ളമെത്തിച്ച് വാട്സാപ്പ് കൂട്ടായ്മ മാതൃകയായി
കുടിവെള്ളത്തിനായി ബുദ്ധിമുട്ടിയിരുന്ന വെള്ളമുണ്ട കോച്ചുവയല്‍ അംഗന്‍വാടിയില്‍ കുടിവെള്ളം എത്തിച്ച് വെള്ളമുണ്ട വാട്സാപ്പ് കൂട്ടായ്മ മാതൃകയായി.250 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. അംഗങ്ങള്‍ സ്വരൂപിച്ച തുക ഉപയോഗിച്ചാണ്. അംഗന്‍വാടി യിലേക്ക് മോട്ടോറും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത്. കഴിഞ്ഞ നാലു വര്‍ഷമായി. കുടിവെള്ളത്തിനായി സമീപത്തെ വീടുകളിലെ കിണറുകളെ ആശ്രയിച്ചിരുന്ന അംഗന്‍വാടി ജീവനക്കാര്‍ക്ക് ആശ്വാസം ആയിരിക്കുകയാണ് വാട്സ്ആപ്പ് കൂട്ടായ്മയുടെ ഈ പ്രവര്‍ത്തനം. അംഗന്‍വാടിയിലെ കുഞ്ഞുങ്ങള്‍ ഇന്ന് പൈപ്പ് തുറന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. വാട്സാപ്പ് കൂട്ടായ്മ അംഗങ്ങളായ റഷീദ്, നൗഫല്‍, ജമാല്‍, തുടങ്ങിയവര്‍ സംസാരിച്ചു.വെള്ളമുണ്ടയിലെ പൊതുവായ പ്രശ്നങ്ങള്‍ അധികാരികളിലെത്തിക്കാനും ചര്‍ച്ചകളും, പരിഹാരം നിര്‍ദേശിക്കാനും സേവന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ടീം വെള്ളമുണ്ട വാട്സ് ആപ്പ് കൂട്ടായ്മ നേതൃത്വം നല്‍കുന്നത്.ഇവരുടെ പ്രവര്‍ത്തനം സമൂഹത്തിന് മാതൃകയാണ്.