ആരോപണങ്ങള്‍ നിഷേധിച്ച് ഡോക്ടര്‍മാര്‍
വിധവയുടെ വീടുനിര്‍മ്മാണാവശ്യത്തിന് വഴിനല്‍കിയില്ലെന്ന ആരോപണം നിഷേധിച്ച് ഡോക്ടര്‍മാര്‍.ആരോപണം കെട്ടിചമച്ചതാണെന്ന് ഡോക്ടര്‍മാര്‍ മാനന്തവാടിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥലത്തിന്റെ ആധാരത്തിലോ,മറ്റെവിടെയും ഒരു പൊതുവഴി ഇല്ല. ആകെയുള്ള 3 അടി പൊതുവഴി വയലിലേക്കുള്ളതാണ്. അത് നിലവില്‍ അവിടെതന്നെയുണ്ട്. ഇതാണ് വസ്തുതയെന്നിരിക്കെ തങ്ങള്‍ക്കെതിരെ നടക്കുന്നത് ഭൂമാഫിയയുടെ ഗൂഢാലോചന ആണെന്നും, പരാതിക്കാരിയായ സ്ത്രീ ഇതുവരെ തങ്ങളോട് വഴിസൗകര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.തഹസില്‍ദാരടക്കമുള്ളവര്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ സംശയമുണ്ടെന്നും, നിയമപരമായി ഏത് തീര്‍പ്പും അംഗീകരിക്കാന്‍ തയ്യാറാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ സ്വാമിദാസന്‍, ഡോ സുരേഷ് കുമാര്‍, ഡോ ബാബു, ഡോ നാരായണന്‍കുട്ടി, മമ്മു എന്നിവര്‍ പങ്കെടുത്തു.