ടിപ്പറും ബൈക്കും കൂട്ടിയിടിച്ചു :യുവാക്കള്‍ക്ക് ഗുരുതര പരിക്ക്.

0

മേപ്പാടി – ചുണ്ടേല്‍ റൂട്ടില്‍ നാല്‍പ്പത്താറിനും കാപ്പം കൊല്ലിക്കുമിടയില്‍ അഞ്ചല്‍ക്കാരന്‍ വളവില്‍ ടിപ്പര്‍ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. യുവാക്കളെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കള്‍ പേരാമ്പ്ര സ്വദേശികളാണെന്നാണ് വിവരം. ഇന്ന് ഉച്ചക്ക് 1 മണിയോടെയായിരുന്നു അപകടം.
ചുണ്ടേല്‍ ഭാഗത്തേക്ക് പോയ KL. 57 Q 212 നമ്പര്‍ ടിപ്പര്‍ ലോറിയും മേപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന KL7752 72 നമ്പര്‍ യമഹ Fz ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. ടിപ്പറിനടിയില്‍പ്പെട്ട ബൈക്കിനെ കുറെ ദൂരം വലിച്ചുകൊണ്ടു പോയിട്ടുമുണ്ട്. ടിപ്പര്‍ അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.പരിക്കേറ്റ ഒരു യുവാവിന്റെ നില ഗുരുതരമാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!