സ്‌കൂള്‍ കവാടത്തിനോട് ചേര്‍ന്ന റോഡിലെ കൈവരികളില്‍ പൂച്ചെടികള്‍ നട്ട് ബി.എഡ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആറ് മാസത്തെ ടീച്ചേഴ്‌സ് ട്രെയിനിംഗ് പരിശീലനത്തിന് എത്തിയ കല്ലുവയല്‍ സി.കെ.ആര്‍ എം.ബി.എഡ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലെ പരിശിലനത്തിന് ശേഷം മടങ്ങുമ്പോള്‍ ബത്തേരി പുല്‍പ്പള്ളി റോഡിലെ സ്‌കൂള്‍ കവാടത്തോട് ചേര്‍ന്ന കൈവരികളില്‍ വിവിധങ്ങളായ പൂച്ചെടികള്‍ നട്ടത്.
സ്‌കൂളില്‍ പരിശീലനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പഠിപ്പിച്ച കുട്ടികളുടെ സഹകരണത്തോടെയായിരുന്നു പുച്ചെടികള്‍ നട്ടത്. നട്ട പൂച്ചെടികള്‍ പരിപാലിക്കുന്നതിന് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയതോടെയാണ് പൂച്ചെടികള്‍ നടാന്‍ പരിശീലനത്തിന് എത്തിയ അധ്യാപകര്‍ തയ്യാറായത്. നടീലിന്റെ ഉദ്ഘാടനം വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സോജന്‍ ജോസഫും, ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി മനുവും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ അദ്ധ്യക്ഷനായിരുന്നു.ബി എഡ്.കോളേജ് വിദ്യാര്‍ത്ഥികളായ ശരണ്യ വിമലന്‍, ആതിര പി.എസ്, സുധ വിശ്വനാഥന്‍ ലിന്റ ജോസഫ്, ഹരിത രാധാകൃഷ്ണന്‍, സുബൈര്‍ സി.പിഎ ന്നി വിദ്യാര്‍ത്ഥികളാണ് സ്‌കൂള്‍ കവാടത്തില്‍ സ്വന്തമായി സമാഹരിച്ച തുക കൊണ്ട് പൂച്ചെടികള്‍ നട്ടത്.അധ്യാപകരും ചെടി നടീലിന് നേതൃത്വം നല്‍കി.