നബിദിന റാലി സംഘടിപ്പിച്ചു.

0

പടിഞ്ഞാറത്തറയില്‍ 22 മഹല്ലുകള്‍ സംയുക്തമായി നബിദിന റാലി സംഘടിപ്പിച്ചു.എസ്‌കെഎസ്ബിവി കുട്ടികള്‍ 313 അണിനിരന്ന കര്‍മ്മസേനയുടെ റാലിക്ക് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍,എം.കെ ഇബ്രാഹിം മൗലവി,ജി.ആലി,അബൂബക്കര്‍ ഹാജി,വികെ ഇബ്രാഹിം ഹാജി,സി.ഹാരിസ്,മുഹ്യുദ്ദീന്‍ കുട്ടി യമാനി, അബ്ദുള്ള മൗലവി, യുകെ നാസര്‍ മൗലവി, സി.മുഹമ്മദ് ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വയനാട് ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്ലിയാര്‍ നിര്‍വ്വഹിച്ചു.സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍,ഷൗക്കത്തലി വെള്ളമുണ്ട മുഖ്യപ്രഭാഷണം നടത്തി.മൊയ്തൂട്ടി യമാനി, ഇബ്രാഹിം മൗലവി,കാസിം ദാരിമി, സി.മുഹമ്മദ് ഹാജി,സി.കെ ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!