തിരുവാതിര നാളില്‍ പുത്തരി മഹോത്സവം
മാനന്തവാടി വാടേരി ശിവക്ഷേത്രത്തിലെ പുത്തരി മഹോത്സവം തുലാമാസത്തിലെ തിരുവാതിര നക്ഷത്ര ദിനത്തില്‍ നടന്നു.പടച്ചിക്കുന്ന് കോളനിയിലെ മിഥുന്‍ കൊയ്തുകൊണ്ടുവന്ന നെല്‍കതിരുകള്‍ കുത്തുവിളക്ക്, വാദ്യം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിച്ച് ക്ഷേത്രം മേല്‍ശാന്തി പുറഞ്ചേരി ഇല്ലം പ്രകാശന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പൂജാ കര്‍മ്മങ്ങള്‍ നടത്തി ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു.ശാന്തിമാരായ മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി,പി.ടി മനോഹരന്‍ എമ്പ്രാന്തിരി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.തുടര്‍ന്ന് പുത്തരി സദ്യയും നടന്നു.
ക്ഷേത്രം യോഗം പ്രസിഡന്റ് വി.എം ശ്രീവത്സന്‍,ജന.സെക്രട്ടറി സി.കെ ശ്രീധരന്‍,വി.ആര്‍ മണി,എം.വി സുരേന്ദ്രന്‍,ടി.കെ ഉണ്ണി,പി.പി സുരേഷ് കുമാര്‍,നിര്‍മ്മല സുരേന്ദ്രന്‍,ബേബി മൃദുല,ദിവ്യ വീരന്‍,രാധാമണി,പ്രിന്‍ സുന്ദര്‍ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.