സ്‌കൂളിന് സൗണ്ട് സിസ്റ്റം കൈമാറി
തരുവണ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സൗണ്ട് സിസ്റ്റം നല്‍കി. പ്ലസ് ടു വിഭാഗത്തിലെ മുഴുവന്‍ ക്ലാസുകളെയും ബന്ധിപ്പിക്കുന്ന വിധത്തിലുള്ള സിസ്റ്റമാണ് കമ്മിറ്റിയുടെ വകയായി സ്‌കൂളിന് നല്‍കിയത്.തരുവണ ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് എസ്സ്. നാസര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് സിസ്റ്റം കൈമാറി.പി. ടി. എ. പ്രസിഡന്റ് കെ. സി. അലി അധ്യക്ഷനായിരുന്നു.പ്രിന്‍സിപ്പല്‍ പോള്‍, ശാഖ മുസ്ലിംലീഗ് സെക്രട്ടറി ഉസ്മാന്‍ പള്ളിയാല്‍, യൂത്ത് ലീഗ് സെക്രട്ടറി വി. അബ്ദുള്ള, എ. കെ. നാസര്‍, തുടങ്ങിയവര്‍ സംസാരിച്ചു