ഏറെക്കാലമായി വികസന മുരടിപ്പില്‍ കഴിഞ്ഞിരുന്ന ചുണ്ടേല്‍ ടൗണ്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. ടൗണില്‍ ഫുട്പാത്ത് നവീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ 25 ലക്ഷം രൂപ ചെലവിലാണ് ഫുട്പാത്ത് നവീകരണം.ഇതോടെ ടൗണില്‍ റോഡിലൂടെ വെള്ളം ഒഴുകുന്നത് ഒഴിവാക്കാന്‍ ഒരു പരിധി വരെ സാധിക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചുണ്ടേല്‍ ടൗണില്‍ ഫുട്പാത്ത് നിര്‍മ്മിച്ചത്. പലഭാഗങ്ങളിലും ഫുട്പാത്ത് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. കാല്‍നടയാത്രക്കാര്‍ക്ക് ഉള്‍പ്പെടെ ദുരിതമായതോടെ ഫുട്പാത്ത് നവീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടെയാണ് നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. ഫുട്പാത്ത് നവീകരിക്കുന്നത് ടൗണിന് ഏറെ ഗുണമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗങ്ങള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.