ഹോണസ്റ്റി ഷോപ്പ്

0

കുട്ടികളില്‍ സത്യസന്ധത വളര്‍ത്തുന്നതിനായി കല്ലോടി സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കുളില്‍ എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ ഹോണസ്റ്റി ഷോപ്പ്. കുട്ടികള്‍ക്ക് ആവശ്യമായ പേന, പേപ്പര്‍, പെന്‍സില്‍, സ്‌ക്കെയില്‍, റബ്ബര്‍, നോട്ട് ബുക്കുകള്‍ എന്നിവയെല്ലാം സത്യസന്ധത എന്ന് പേരിട്ടിരിക്കുന്ന ഈ കടയിലുണ്ട്. ആവശ്യമായ സാധനങ്ങള്‍ എടുത്ത ശേഷം വില വിവര പട്ടിക നോക്കി തുക ഇവിടെ സ്ഥാപിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. സത്യസന്ധത ഏറെ കുറഞ്ഞ് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ യുവ തലമുറക്കുള്ള ഒരു ബോധവല്‍ക്കരണം കൂടിയാണ് ഇത് ഉദ്ദേശിക്കുന്നത്. കടയിലെത്തി സാധനങ്ങള്‍ വാങ്ങുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ സി സി ടി വി ക്യാമറകളോ, അധ്യാപകരോ ഇല്ലെന്നെതാണ് സത്യസന്ധതയുടെ ഏറ്റവും വലിയ പ്രത്യേകത. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എ യു തോമസ്, എന്‍ എസ് എസ് ലീഡര്‍മാരായ അലന്‍ ക്രീസ്റ്റിയ, ആര്യ സന്തോഷ്, ബ്രാഡ്‌ലി അലക്‌സ്, സനിഗ ജോസഫ് എന്നിവരാണ് ഹോണസ്റ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രിന്‍സിപ്പള്‍ എന്‍ പി മാര്‍ട്ടിന്‍ മറ്റ് അധ്യാപകര്‍ എന്നിവരുടെ പിന്തുണയും പദ്ധതിക്ക് ലഭിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!