അനിശ്ചിതകാല റിലേ സത്യാഗ്രഹസമരം തുടങ്ങി
ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ എഐടിയുസി നേതൃത്വത്തില്‍ മാനന്തവാടി കെ.എസ്. ആര്‍.ടി.സി ഡിപ്പോയില്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹസമരം തുടങ്ങി. ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളമുള്‍പ്പെടെ ആനുകുല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് കാലതാമസം വരുത്തുന്നത് തൊഴിലാളികളുടെ കുടുംബ ജീവിതത്തെ ബാധിക്കുയാണെന്നും ഈ സാഹചര്യം സര്‍ക്കാരിന്റെ സല്‍പേര് കളയുമെന്നും സമരം ഉദ്ഘാടനം ചെയ്ത സിപിഐ ജില്ലാ അസിസ്റ്റന്റ്‌സെക്രട്ടറി ഇ.ജെ ബാബു പറഞ്ഞു.