2019 ലെ പ്രളയം കവര്‍ന്നത് 237.62 കോടിയുടെ കൃഷി

0

2019 ലെ പ്രളയം വയനാട് ജില്ലയില്‍ കവര്‍ന്നെടുത്തത് 4195.26 ഹെക്ടറിലെ 237.62 കോടിരൂപയുടെ കൃഷിയാണെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.21,201 കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്.

പ്രളയത്തില്‍ വയനാട് ജില്ലയില്‍ ഉണ്ടായ കൃഷിനാശം സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയിട്ടുണ്ട്. 8727 വാഴക്കര്‍ഷരുടെ 25 ലക്ഷം കുലച്ച വാഴകളും, 9.54 ലക്ഷം കുലയ്ക്കാത്ത വാഴകളും പ്രളയത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.939 കര്‍ഷകരുടെ കമുകും പ്രളയം കവര്‍ന്നെടുത്തിട്ടുണ്ട്. 2064 കുരുമുളക് കര്‍ഷകരുടെ 1 ലക്ഷത്തിലധികം കുരുമുളകും നഷ്ടപ്പെട്ടിട്ടുണ്ട്. 125 ഹെക്ടറിലധികം പച്ചക്കറി, 154 ഹെക്ടര്‍ ഇഞ്ചി, 1710 ഹെക്ടര്‍ നെല്ല്, 16 ഹെക്ടര്‍ കാപ്പി, 8.5 ഹെക്ടര്‍ തെങ്ങ്, 80 ഹെക്ടര്‍ മരച്ചീനി എന്നിവയും നഷ്ടപ്പെട്ടവയില്‍പ്പെടുന്നു. കൂടാതെ 23 ഹെക്ടര്‍ ചേന, 42 ഹെക്ടര്‍ ഏലം, 375.9 ഹെക്ടര്‍ നെല്ല് നേഴ്സറി എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. 2018 ല്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് വയനാട് ജില്ലയില്‍ മാത്രം സംസ്ഥാന ദുരന്ത പ്രതികരണ നിധി വിഹിതമായി 1,55,33,831 രൂപയും, വകുപ്പുതല വിഹിതമായി 24,44,50,725 രൂപയും കാലതാമസം കൂടാതെ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!