ഭാഷാ പരിജ്ഞാന പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു
ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി തരുവണ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വേറിട്ട ഭാഷാ പരിജ്ഞാന പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു.വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബിന്റെയും വിദ്യാരംഗം കലാസമിതിയുടെയും നേതൃത്വത്തിലാണ് കുട്ടികള്‍ക്ക് എളുപ്പത്തില്‍ മലയാളത്തെ പരിചയപ്പെടുത്താനുപകരിക്കുന്ന വിധത്തില്‍ പ്രദര്‍ശനമൊരുക്കിയത്.മലയാള അക്ഷരങ്ങള്‍ ചേര്‍ത്തുള്ള ആമ്പല്‍ക്കുളമുള്‍പ്പെട്ട മലയാളതീരവും മലയാളത്തിന്റെ യശസ്സുയര്‍ത്തിയ സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന താമരപ്പൂമരവും ശ്രദ്ധേയമായി.ഹെഡ്മാസ്റ്റര്‍ കെ.കെ സന്തോഷ്,അദ്ധ്യാപകരായ ബാലകൃഷ്ണന്‍,ഷൈന്‍,റാണി,ജോണ്‍സന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി