കുന്നംകുളത്ത് സമാപിച്ച സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഹയര്‍ സെക്കണ്ടറി വിഭാഗം ശാസ്ത്രമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മികച്ച വിദ്യാലയമായി തെരെഞ്ഞെടുക്കപ്പെട്ടു.സംസ്ഥാനത്തെ 1729 ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങള്‍ക്കിടയില്‍ നിന്നാണ് ഈ നേട്ടം. ശാസ്‌ത്രോത്സവത്തിലെ എല്ലാ മേളകളിലെയും പൊതുവായ പോയിന്റ് നിലയില്‍ സംസ്ഥാനത്ത് ഒമ്പതാം സ്ഥാനവും ,സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നാം സ്ഥാനവും ഈ സ്ഥാപനത്തിനാണ്. സ്‌കൂളില്‍ നിന്ന് 29 വിദ്യാര്‍ഥികളാണ് വിവിധ മേളകളില്‍ മത്സരിച്ചത്.ഇവരില്‍ 27 പേര്‍ക്ക് എ ഗ്രേഡുണ്ട്.വിജയികളെ സ്റ്റാഫ് കൗണ്‍സിന്റെയും പി.ടി.എ യുടെയും നേതൃത്വത്തില്‍ അനുമോദിച്ചു. പി.ടി എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, എസ്.എം.സി ചെയര്‍മാന്‍ ടി.എം ഹൈറുദ്ദീന്‍, പ്രിന്‍സിപ്പാള്‍ പി.എ അബ്ദുല്‍ നാസര്‍, കെ.എം നാരായണന്‍, ഡോ.ബാവ കെ. പാലുകുന്ന്, ടി.ജി സജി, പി.ശിവ പ്രസാദ്, ബി.ബിനേഷ്, പി.ടി ജോസ്, പി.ഒ ബിനോയ്, കെ അനില്‍ കുമാര്‍ ,ബിന്ദു സാലു തുടങ്ങിയവര്‍ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.