പൊഴുതന പഞ്ചായത്തിലെ അച്ചൂരില്‍ നിന്ന് വീണ്ടും പെരുമ്പാമ്പിനെ പിടികൂടി. ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ ഡിവിഷനിലെ ഏഴാം നമ്പറില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പെരുമ്പാമ്പിനെ പിടികൂടുന്നത്.
തോട്ടം തൊഴിലാളികള്‍ തേയില വെട്ടുന്നതിനിടെ പാമ്പിനെ കാണുകയായിരുന്നു. തോട്ടം തൊഴിലാളികളായ സെന്തില്‍കുമാര്‍, അഷ്‌റഫ് എന്നിവര്‍ ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത്. സ്ഥിരമായി തേയിലത്തോട്ടത്തില്‍ പെരുമ്പാമ്പിനെ കാണാന്‍ തുടങ്ങിയതോടെ തൊഴിലാളികള്‍ ആശങ്കയിലാണ്.