ലീഗ് ഓഫീസില്‍ സാമുഹ്യ വിരുദ്ധരുടെ ആക്രമണം.
ലീഗ് ഓഫീസില്‍ സാമുഹ്യ വിരുദ്ധരുടെ ആക്രമണം. ചുണ്ടമുക്ക് രണ്ടേ നാലിലുള്ള എടവക പഞ്ചായത്ത് മുസ് ലിം ലീഗ് ഓഫീസായ ബാഫഖി തങ്ങള്‍ സൗധത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.വ്യാഴാഴ്ച രാത്രിയാണ് ഓഫീസിന്റ മുന്‍ഭാഗത്തും വരാന്തയിലും ചുമരിലും ജനലിലും സാമൂഹ്യ വിരുദ്ധര്‍ ചുവന്ന പെയിന്റോഴിച്ചത്.രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ ഭാഗമായി എടവക മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിലും ചുവന്ന പെയിന്റടിച്ചിരുന്നു. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വിജയാഹ്‌ളാദ പ്രകടനം നടത്തുന്നതിനിടെ സി പി എം ബ്രാഞ്ച് ഓഫിസില്‍ നിന്നും ജാഥക്ക് നേരെ കൂക്കിവിളിക്കുകയും ജാഥ അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയും, രണ്ടേ നാലിലെ എംഎസ്എഫ് കൊടിമരത്തിലെ പതാക നശിപ്പിക്കുകയും ചെയ്തിരുന്നതായും പ്രദേശത്ത് സംഘര്‍ഷാവസ്ത സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനും ചിലര്‍ നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി പോലീസില്‍ പരാതി നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു.