വീടുപണിയുമായി ബന്ധപ്പെട്ട് കരാറുകാരനെതിരെ പരാതി നല്‍കിയ വിധവയായ വീട്ടമ്മക്ക് പോലിസ് നീതി നിഷേധിക്കുന്നതായി പരാതി. പെരിക്കല്ലുര്‍ പട്ടാണിക്കുപ്പ് തറപ്പത്ത് കുഞ്ഞുമോളുടെ പരാതിയ്ക്കാണ് അവഗണന. പെരിക്കല്ലുര്‍ കോളനിയില്‍ താമസിക്കുന്ന ഇവരുടെ വീടിന്റെ പണിയുമായി ബന്ധപ്പെട്ടാണ് കോണ്‍ട്രാക്ടര്‍ പണം നല്‍കാനുള്ളത് .കേസ് നിലനില്‍ക്കെ കഴിഞ്ഞ ദിവസം ഇവരെ അകാരണമായി തടഞ്ഞ് നിര്‍ത്തി ചെകിടിന് അടിച്ചെന്നും ചെവി കേള്‍ക്കാതായെന്നും വിവരങ്ങള്‍ കാണിച്ച് പരാതി നല്‍കിയിട്ടും, പോലിസ് നടപടിയെടുക്കുന്നില്ലെന്നുമാണ് ഇവരുടെ പരാതി. വാര്‍ത്താ സമ്മേളനത്തില്‍ കുഞ്ഞുമോള്‍ തറപ്പത്ത്, പി.ശാരദ, എം.വി കുട്ടിയമ്മ എന്നിവര്‍ പങ്കെടുത്തു