കല്‍പ്പറ്റ വയനാട് പ്രസ്‌ക്ലബില്‍ മാവോയിസ്റ്റ് ലഘുലേഖ.

0

എല്ലാ മാധ്യമ പ്രവര്‍ത്തകരേയും ആഭിസംബോധന ചെയ്യുന്ന കത്തിന്റെ രൂപത്തിലുള്ള ലഘുലേഖ ഇന്ന് കാലത്താണ് പ്രസ്‌ക്ലബില്‍ പ്രത്യക്ഷപ്പെട്ടത്.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് പ്രവര്‍ത്തകരെ നിഷ്‌കൂരമായി കൊലപ്പെടുത്തിയതിനെ അപലപിക്കുന്ന ലഖുലേഖ സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ കമ്മിറ്റിയുടെ പേരിലുള്ളതാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടുന്ന കപട കമ്മ്യൂണിസ്റ്റുകള്‍ ഹിന്ദുത്വ ഫിസിസ്റ്റ് നരേന്ദ്രമോദിയുടെയും അവരുടെ സാമ്രാജ്യത്വ യജമാന്‍മാരുടെയും പാദസേവകരാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് നാട്ടുകാണി ഏരിയാ വക്താവ് അജിതയുടെ പേരിലുള്ള കത്തില്‍ ആരോപിക്കുന്നു. ഏറ്റുമുട്ടലുകളില്‍ ജീവന്‍ നഷ്ടപ്പെടുന്നത് ന്യായീകരിക്കാന്‍ ആവില്ലെന്ന് പറയുന്ന മുഖ്യമന്ത്രി തണ്ടര്‍ബോള്‍ട്ടുകാര്‍ സ്വയം രക്ഷക്കാണ് വെടിവെച്ചതെന്നാണ് പറയുന്നത് ഇരട്ടത്താപ്പാണെന്ന് ലഘുലേഖ കുറ്റപ്പെടുത്തുന്നു. ഭരണകൂട ഭീകരതയ്ക്ക് എതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങണമെന്ന് ആഹ്വാനം ചെയ്താണ് കത്ത് അവസാനിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!