പോലീസ് സേനയിലെ വിശിഷ്ട സേവനത്തിനുള്ള അംഗീകാരത്തിന് ജില്ലയില്‍ നിന്ന് 8 പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. നിരവധി തവണ ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് 2019 ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചത്.മുന്‍വര്‍ഷങ്ങളില്‍ റിപ്പബ്ലിക് ദിന പരേഡില്‍ മെഡലുകള്‍ പ്രഖ്യാപിക്കുകയും അത് ഓഗസ്റ്റ് 15ന് സ്വാതന്ത്രദിന പരേഡില്‍ സമ്മാനികുകയായിരുന്നു പതിവ്.എന്നാല്‍ ഇത്തവണ കേരളപ്പിറവി ദിനമായ നവംബര്‍ 1ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വെച്ച് നടന്ന പരേഡില്‍ ആണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡലുകള്‍ നല്‍കി ആദരിച്ചത്.ഇന്റലിജന്‍സ് വിഭാഗം എസ്ഐ ജോഷി, കെ.ജി,മാനന്തവാടി എസ.്ഐ പി.ബി ബേബി, ക്രൈംബ്രാഞ്ച് എസ്ഐ ബിജു, ആന്റണി,മാനന്തവാടി ഇന്‍സ്പെക്റ്റര്‍ ഓഫ് പോലിസ് പി.കെ മണി,ഭരണവിഭാഗം അഡീഷണല്‍ പോലീസ് സൂപ്രണ്ട് മൊയ്തീന്‍കുട്ടി,സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ ഗോപാലകൃഷ്ണന്‍, ഡി.സി.ആര്‍.ബി.എഎസ്ഐ ബെന്നി മാത്യു,മാനന്തവാടി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ മനോജ് എന്നിവര്‍ക്കാണ് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള ലഭിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.