അമ്മ മലയാളത്തിന്റെ പെരുമകളെ അടയാളപ്പെടുത്തി ജില്ലയില്‍ ഭാഷാവാരാചരണത്തിന് തുടക്കമായി. കൈരളിയുടെ ഇന്നെലകളില്‍ നിന്നും തിരികൊളുത്തിയ നന്മകളെ തിരികെ വിളിച്ചാണ് കലാലയങ്ങളും സ്ഥാപനങ്ങളും മലയാളദിനം വിവിധ പരിപാടികളോടെ ആചരിച്ചത്. മലയാളക്കരയുടെ സംസ്‌കൃതിയും പാരമ്പര്യവും തനിമ ചോരാതെ വരുംതലമുറക്കായി കൈമാറണമെന്ന സന്ദേശമാണ് പുതിയ തലമുറകള്‍ പങ്കുവെച്ചത്. 63 ാം കേരളപിറവിയില്‍ പിന്നിട്ട വഴികളിലൂടെ മലയാളികളുടെ മുന്നേറ്റങ്ങളെ അനുസ്മരിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ജില്ലാതല മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഉദ്ഘാടനം കണിയാമ്പറ്റ ടീച്ചര്‍ എജുക്കേഷന്‍ സെന്ററില്‍ നടന്നു. കഥാകൃത്ത് ഷാജി പുല്‍പ്പള്ളി ഉദ്ഘാടനം ചെയ്തു. മലയാളത്തിന്റെ കാവ്യഭംഗിയുടെയും സര്‍ഗാത്മകതയുടെയും കേളികൊട്ടുണര്‍ന്ന വേദിയില്‍ വിദ്യാര്‍ത്ഥികളവതരിപ്പിച്ച രംഗപൂജയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. പെണ്ണുടലുകള്‍ക്ക് നേരെ ഉയരുന്ന കൈകള്‍ക്കെതിരെയുളള പ്രതിഷേധാഗ്‌നി സമകാലിക സംഭവങ്ങളുടെ വെളിച്ചത്തില്‍ വരച്ച് കാട്ടിയ മലയാളം വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ രംഗാവിഷ്‌ക്കാരവും ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികളുടെ നാടന്‍ പാട്ടും മലയാളദിനാഘോഷത്തിന് ചാരുത നല്‍കി. കൈരളിയുടെ ചിന്തകളെ ഉണര്‍ത്തുന്ന ഒട്ടേറെ പരിപാടികള്‍ ഇവിടെ അരങ്ങേറി. കവിതാലാപനം,ലളിതഗാനം എന്നിവയും നടന്നു. ചടങ്ങില്‍ ടീച്ചര്‍ എജുക്കേഷന്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി.സി ജിജി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.പി ജിനീഷ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ അനിഷാ ഷാജി, അനശ്വര വര്‍ഗ്ഗീസ്, ഗായത്രി ബാബുരാജ്, ജീന്‍മരിയ എന്നിവര്‍ സംസാരിച്ചു.
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എക്സിക്യൂട്ടീവ് കാര്യാലയത്തില്‍ മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിച്ചു. നോവലിസ്റ്റ് ബാലന്‍ വേങ്ങര ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ചന്ദ്രജ കീഴക്കയില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുതിര്‍ന്ന യൂണിയന്‍ നേതാക്കളെ പൊന്നാടയണിയിച്ചു. കെ.ജി. ബിന്ദു, വി.വി രാജന്‍, സി.സി തങ്കച്ചന്‍, കൃഷ്ണകുമാര്‍, പി.കെ ഹുസൈന്‍, ശശീധരന്‍, മുഹമ്മദ്, ചിത്ര തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.