ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യകേരളം വയനാട്, മീനങ്ങാടി ചണ്ണാളി ഗവ. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തി. ക്യാമ്പയിന്റെ പ്രധാന ഉദ്ദേശ്യ ലക്ഷ്യങ്ങളിലൊന്നായ ശുചിത്വശീലം എന്ന വിഷയത്തെ അധികരിച്ചായിരുന്നു മത്സരം. പ്രീ പ്രൈമറി, ഒന്ന്-രണ്ട് ക്ലാസുകള്‍, മൂന്ന്-നാല് ക്ലാസുകള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചായി നടത്തിയ മത്സരത്തില്‍ 170 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍- യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍: ഗോഡ്വിന്‍ ആന്റോ, അജിത്ത്, വസുദേസ് (പ്രീ പ്രൈമറി), കിരണ്‍, ദില്‍ഷാന്‍, അഭിനവ് (ഒന്ന്-രണ്ട് ക്ലാസുകള്‍), ഉമ്മു ഹബീബ, അഭിരാമി, ഷാഹുല്‍ ഹമീദ് (മൂന്ന്-നാല് ക്ലാസുകള്‍). വിജയികള്‍ക്ക് പി.ടി.എ പ്രസിഡന്റ് പി.കെ സുധാകരന്‍, ഹെഡ്മിസ്ട്രസ് എലിസബത്ത് ജോണ്‍, അധ്യാപിക കെ.എം സുമതി എന്നിവര്‍ മൊമന്റോ നല്‍കി. ആരോഗ്യകേരളം വയനാട് ആശാ കോ-ഓഡിനേറ്റര്‍ സജേഷ് ഏലിയാസ്, അധ്യാപകരായ പി.ആര്‍ പ്രദീപ്, കമറുലൈല, ഉഷ, ജലീസ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.