ലീഗല്‍ സര്‍വ്വീസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി

0

ലീഗല്‍ സര്‍വ്വീസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ കോടതി വളപ്പില്‍ ജില്ലാ ജഡ്ജി ഡോ.വി വിജയകുമാര്‍ വാരാചരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ. അരുള്‍ ബി.കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡിഷണല്‍ ഡിസ്ട്രിക് സെഷന്‍ ജഡ്ജ് ഇ. ആയൂബ്ഖാന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റിയുടേയും നേതൃത്വത്തില്‍ കണക്ടിംഗ് ടു സെര്‍വ് എന്ന പേരില്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സേവനങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കാനായി നവംബര്‍ 18 വരെ ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തും. ഇതോടനുബന്ധിച്ച് നടത്തിയ ബൈക്ക് റാലി അഡി. ഡിസ്ട്രിക് സെഷന്‍ ജഡ്ജ് ഇ. ആയൂബ്ഖാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വാരാചരണത്തിന്റെ ഭാഗമായി ചടങ്ങില്‍ കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ. ശശികുമാര്‍,സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.പി പ്രദീപ് കുമാര്‍,കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സാജിത,ഡി.എല്‍.എസ്.എ പ്രോജക്ട് അസിസ്റ്റന്റ് രബിന്‍,കല്‍പ്പറ്റ ക്ലര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് പി.സുനില്‍ കുമാര്‍,കെ.നീരജ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!