ആടിയും പാടിയും ഉല്ലസിച്ചും ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളുടെ അങ്കണ്‍വാടി പ്രവേശനോത്സവം ജില്ലയില്‍ വര്‍ണ്ണാഭമായി.മുട്ടില്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ തൊണ്ടുപ്പാളി അങ്കണ്‍വാടിയില്‍ നടത്തിയ പ്രവേശനോത്സവം കുരുന്നുകള്‍ക്ക് ആഹ്ലാദത്തിന്റെ നിറപകിട്ടേകി.
കളിമുറ്റത്തു നിന്നും അക്ഷര ലോകത്തിന്റെ തിരുമുറ്റത്തേക്കെത്തിയ കുരുന്നുകള്‍ ആടിയും പാടിയും ഉല്ലസിച്ചും ആദ്യാക്ഷരം കുറിച്ചു. അക്ഷര മധുരം നുകരാനെത്തിയ കുട്ടികളുടെ കണ്ണുകള്‍ അങ്കണ്‍വാടി ചുമരുകളില്‍ വരച്ചിരിക്കുന്ന ചിത്രങ്ങളില്‍ അലിഞ്ഞ് ചേര്‍ന്നു. ആറ് കുരുന്നുകളാണ് ഇത്തവണ ആദ്യാക്ഷരം കുറിക്കാനെത്തിയത്. ബലൂണുകള്‍ നല്‍കിയും മധുരപലഹാരങ്ങള്‍ നല്‍കിയുമാണ് കുരുന്നുകളെ സ്വീകരിച്ചാനയിച്ചത്. പ്രവേശനോത്സവത്തില്‍ അംഗണ്‍വാടി ടീച്ചറായ വീണ, ഹെല്‍പ്പര്‍ ശ്രീമതി, ആശാവര്‍ക്കര്‍ അജിത എന്നിവര്‍ക്കൊപ്പം മാതാപിതാക്കളുമുണ്ടായിരുന്നു.