കലോത്സവ പ്രതിഭകള്‍ക്ക് പച്ചതുരുത്ത്
കലോത്സവ പ്രതിഭകള്‍ക്ക് എടവക ഗ്രാമ പഞ്ചായത്തിന്റെ പച്ച തുരുത്ത്. പ്രതിഭകളാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കറിവേപ്പിലയുടെയും ആര്യവേപ്പിലയുടെയും തൈകള്‍ നല്‍കിയാണ് മാനന്തവാടി ഉപജില്ലാ കലോത്സവത്തില്‍ എടവക പഞ്ചായത്ത് വേറിട്ട മാതൃകയായത്.ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള കലോത്സവത്തിന് മാറ്റുകൂട്ടുകയാണ് എടവക ഗ്രാമ പഞ്ചായത്ത്. കലോത്സവത്തില്‍ പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു പച്ചപ്പിന്റെ തുരുത്ത് നല്‍കിയാണ് എടവക കലോത്സവനഗറിലെ വേറിട്ട മാതൃകയാവുന്നത്.രണ്ടായിരത്തിനടുത്ത് തൈകളാണ് ഉപജില്ലാ കലോത്സവത്തില്‍ എടവക ഗ്രാമ പഞ്ചായത്ത് നല്‍കിയത്