നവംബര്‍ 2ന് സംയുക്ത നബിദിനാഘോഷം

0

കരുണയുടെ തിരുനബിയെന്ന പ്രമേയത്തില്‍ മാനന്തവാടി റെയ്ഞ്ചിന്റെയും റെയ്ഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ നവംബര്‍ 2ന് സംയുക്ത നബിദിനാഘോഷംസംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റെയ്ഞ്ചിന് കീഴിലുള്ള 20 മഹല്ലുകള്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായി അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് എരുമത്തെരുവ് ജുമാ മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ എസ്.വൈ.എസ്.സ്റ്റേറ്റ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ ജലീല്‍ ഫൈസി, ഉമര്‍ ഫൈസി ഇര്‍ഫാനി ,ഹനീഫ് റഹ്മാനി, ഉസ്മാന്‍ മഞ്ചേരി ,കബീര്‍ മാനന്തവാടി എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!