സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ കലോല്‍സവത്തിന് ബത്തേരി അസംപ്ഷന്‍ സ്‌കൂളില്‍ തുടക്കം. എട്ടുവേദികളിലായി നടക്കുന്ന കലോല്‍സവത്തില്‍ 226 ഇനങ്ങളിലായി 3500-ഓളം കലാകാരന്‍മാരും കലാകാരികളുമാണ് പങ്കെടുക്കുന്നത്. കലോല്‍സവം വ്യാഴാഴ്ച സമാപിക്കും.
സുല്‍ത്താന്‍ബത്തേരി ഉപജില്ലാ കലോല്‍സവത്തിനാണ് ബത്തേരി അസംപ്ഷന്‍സ്‌കൂളില്‍ അരങ്ങുണര്‍ന്നിരിക്കുന്നത്. അസംപ്ഷന്‍ സ്‌കൂളിലെ അഞ്ച് വേദികളിലും ടൗണ്‍ഹാള്‍, ലയണ്‍സ് ഹാള്‍, ലിറ്റില്‍ ഫ്ളവര്‍ നഴ്സറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സജ്ജീകരിച്ച മൂന്നുവേദികളിലുമാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഇന്ന് രാവിലെ ബത്തേരി എ ഇ ഒ എന്‍ ഡി തോമസ് പതാക ഉയര്‍ത്തിയതോടെ മല്‍സരങ്ങള്‍ക്ക് തുടക്കമായി. പൂര്‍ണ്ണമായും പരിസ്ഥി സൗഹാര്‍ദ്ദമായാണ് കലോല്‍സവം നടത്തുന്നത.് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കലോല്‍സവത്തില്‍ ബത്തേരി ഉപജില്ലയിലെ 130 സ്‌കൂളില്‍ നിന്നായി 3500 കുട്ടികലാകാരന്‍മാരും കലാകാരികളുമാണ് മാറ്റുരയ്ക്കുന്നത്. കലോല്‍സവത്തില്‍ പങ്കെടുക്കാനെത്തുന്ന മല്‍സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും എല്ലാ സൗകര്യവും സംഘടാകസമതി ഒരുക്കിയിട്ടുണ്ട്.