മീനങ്ങാടി ജി.എച്ച്.എസ്.സ്‌കൂളിന് അഭിമാനിക്കാം; സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയത് 25 പേര്‍
ആറാട്ടുതറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ ജില്ലാ ശാസ്‌ത്രോത്സവത്തില്‍ ഇരട്ട കീരിടം ലഭിച്ചത് മീനങ്ങാടി ജി.എച്ച്.എസ്.സ്‌കൂളിനായിരുന്നു. ജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് ഇത്രയധികം കുട്ടികള്‍ക്ക് യോഗ്യത ലഭിച്ചൊരു സ്‌കൂള്‍ മീനങ്ങാടി ജി.എച്ച്.എസ്.സ്‌കൂള്‍ മാത്രമാണ്. ശാസ്ത്രമേളയില്‍ 40 പോയന്റും സാമൂഹിക ശാസ്ത്രമേളയില്‍ 35 പോയന്റും ഗണിത ശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനവും നേടിയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയെടുത്തത്. സംസ്ഥാന തല മത്സരത്തിലേക്ക് 25 പേര്‍ക്കാണ് യോഗ്യത ലഭിച്ചത്. നവംബര്‍ 2,3,4 തിയ്യതികളിലായി നടക്കുന്ന സംസ്ഥാന തല മത്സരത്തിലേക്ക് ഇവര്‍ മത്സരിക്കും.