വയലാര്‍ സ്മൃതി സായാഹ്നം സംഘടിപ്പിച്ചു
അനശ്വര കവി വയലാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിച്ച് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ സ്മൃതി സായാഹ്നം സംഘടിപ്പിച്ചു. പ്രശസ്ത നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എം മുരളി മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. മോഹനകൃഷ്ണന്‍, വി കെ ശ്രീധരന്‍ മാസ്റ്റര്‍, പി ജെ ആന്റണി, മണികണ്ഠന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വയലാറിന്റെ പ്രശസ്ത ഗാനങ്ങള്‍ കോര്‍ത്തിണക്കി എല്ലാരും പാടണ് പരിപാടിയും അവതരിപ്പിച്ചു.