ജില്ലയില്‍ റോഡപകടങ്ങള്‍ക്കെതിരെ വാഹന പരിശോധന കര്‍ശനമാക്കുന്നു. ആര്‍.ടി.ഒ ഓഫീസില്‍ ചേര്‍ന്ന ജില്ലാ തല അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ എല്ലാ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി താലൂക്ക് കേന്ദ്രീകരിച്ചാണ് പ്രത്യേക പരിശോധന. ആദ്യഘട്ടമായി ഇരുചക്ര വാഹനങ്ങള്‍ കേന്ദ്രീകരിച്ച് ഒക്ടോബര്‍ 30ന് മാനന്തവാടി താലൂക്കില്‍ ജില്ലയിലെ എല്ലാ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത് സംയുക്ത പരിശോധന നടത്തും. ഭേദഗതി വരുത്തിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഹെല്‍മറ്റില്ലാതെ വാഹനമോടിക്കുന്നവരില്‍ പിഴ ചുമത്തുന്നതിനുപുറമേ കുറഞ്ഞത് മൂന്നു മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും നടപടിയെടുക്കും. സസ്പെന്‍ഡ് കാലാവധിക്കു ശേഷം ലൈസന്‍സ് പുനസ്ഥാപിക്കാന്‍ ഒരു ദിവസത്തെ പരിശീലനം നിര്‍ബന്ധമാണ്. ആവര്‍ത്തിച്ചുള്ള കുറ്റങ്ങള്‍ക്ക് ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികളും സ്വീകരിക്കും. യോഗത്തിന് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ബിജു ജെയിംസ് അധ്യക്ഷത വഹിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.