പുതാടി പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ടതിന്റെ ഫലമായി അനുവദിച്ചു കിട്ടിയ വിവിധ വികസന പ്രവര്‍ത്തികള്‍ താന്‍ കൊണ്ടുവന്നതാണെന്ന് മേനി പറഞ്ഞു നടക്കുകയല്ലാതെ ആ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കാന്‍ എം.എല്‍.എയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് സി.പി.ഐ.എം.പുല്‍പ്പള്ളി ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.സി.പി.ഐ.എം.ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നേരിട്ട് മറുപടി പറയാന്‍ പോലും എം.എല്‍.എ.ഐ.സി ബാലകൃഷ്ണന്‍ തയ്യാറായിട്ടില്ല.
കാര്‍ഷിക വൃത്തിക്കും ജലസമൃദ്ധതിക്കും ഉതകുന്ന കടമാന്‍തോട് പദ്ധതിയുമായി ബന്ധപ്പെട്ട ആലോചനയോഗം വിളിച്ചു ചേര്‍ക്കാന്‍ ചുമതലപ്പെടുത്തിയ എം.എല്‍.എ. സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നതുള്‍പ്പടെ ആരോപണങ്ങള്‍ ഭാരവാഹികള്‍ ഉന്നയിച്ചു. ലോക്കല്‍ സെക്രട്ടറി അജേഷ്, അനില്‍ സി. കുമാര്‍, പി.എസ് ജനാര്‍ദ്ദനന്‍ പ്രേമരാജന്‍, മുഹമ്മദ് ഷാഫി, സജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post