മിഷന്‍ ഞായര്‍ ആഘോഷിച്ചു
വെള്ളമുണ്ട ഒഴുക്കന്‍ മൂല സെന്റ് തോമസ് ഇടവകയില്‍ മിഷന്‍ ഞായര്‍ ആഘോഷിച്ചു. ദിവ്യബലി, മിഷന്‍ റാലി, പൊതുസമ്മേളനം കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു. പരിപാടികള്‍ ഇടവക വികാരി ഫാദര്‍ തോമസ് ചേറ്റാനിയില്‍ ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സിനീഷ് ആപ്പുഴയില്‍ മുഖ്യ പ്രഭാഷണം നടത്തി.ശാഖാ പ്രസിഡണ്ട് മാനസ് അധ്യക്ഷനായിരുന്നു. റെജിമോന്‍ പുന്നോലില്‍ കോളിന്‍സ് മാനിക്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു. പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് മാനിക്കല്‍ ജോണ്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പും ചടങ്ങില്‍ വിതരണം ചെയ്തു.