അപകടങ്ങളില്‍ ഇനി ജില്ലയില്‍ 108 ആംബുലന്‍സുകള്‍ സജ്ജം
കനിവ് 108 സമഗ്ര ട്രോമാ കെയര്‍ ആംബുലന്‍സ് സൗകര്യം 25 മുതല്‍ ലഭ്യമാകും. എട്ട് ആംബുലന്‍സുകള്‍ ഇതിനകം ജില്ലയില്‍ എത്തി കഴിഞ്ഞു. ആംബുലന്‍സിന്റെ സേവനം തികച്ചും സൗജന്യവും.റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും അടിയന്തര ചികിത്സ ആവശ്യങ്ങള്‍ക്കുമായാണ് 11 ആംബുലന്‍സുകള്‍ ജില്ലയില്‍ എത്തിയത്.. 24 മണിക്കൂറും സേവനം ലഭ്യമാകും.സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ദിവസം അനുവദിച്ച ആംബുലന്‍സിന്റെ ഭാഗമായാണ് ജില്ലയിലും ആംബുലന്‍സുകള്‍ എത്തിയത്. അപകടങ്ങളും മറ്റ് അടിയന്തര സാഹചര്യത്തിലും 108 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ അപ്പോള്‍ തന്നെ വാഹനം ഓടിയെത്തും. ആംബുലന്‍സില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് എമര്‍ജെന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ സേവനവും ലഭ്യമാകും.എമര്‍ജെന്‍സി മാനേജ്‌മെന്റ് & റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.സൗജന്യ ആംബുലന്‍സ് സേവനം ലഭിക്കാനും നിര്‍ദ്ദേശങ്ങളും പരാതികളും പങ്കുവെക്കാനും 1800 599 2270 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.ആംബുലന്‍സിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അപകടത്തില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതോടെപ്പം അടിയന്തര സാഹചര്യങ്ങള്‍ക്കും ആംബുലന്‍സ് ഉപകാരപ്പെടും