വയനാട് ജില്ലയില്‍ നിന്ന് കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് അയക്കുന്നത് നിശ്ചിത കാലാവധി കഴിഞ്ഞ ബസ്സുകള്‍. ജില്ലയില്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്ന 40-ഓ
ളം സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളാണ് മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്ന നിശ്ചിത കാലാവധിയായ അഞ്ച് വര്‍ഷം പിന്നിട്ട് ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്നത്. അതേ സമയം ഈ ബസ്സുകള്‍ രണ്ട് വര്‍ഷം കൂടി സര്‍വ്വീസ് നടത്താനാണ് മാനേജ്മെന്റ് തീരുമാനം.
മോട്ടോര്‍വാഹന നിയമപ്രകാരം കെ എസ് ആര്‍ ടി സിയില്‍ അഞ്ച് വര്‍ഷമാണ് ഒരു ബസ്സ് ദീര്‍ഘദൂര സര്‍വ്വീസ് നടത്താനുള്ള സമയപരിധി. അതുകഴിഞ്ഞാല്‍ ബസ്സുകള്‍ പ്രദേശിക സര്‍വ്വീസുകള്‍ നടത്താനായാണ് ഉപയോഗിക്കുക. എന്നാല്‍ വയനാട് ജില്ലയില്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ ഈ കാലാവധിയും കഴിഞ്ഞ് രണ്ട് വര്‍ഷമാവാന്‍ ഇനി ദിവസങ്ങള്‍ മാത്രം മതി. കൃത്യമായി പറഞ്ഞാല്‍ നവംബര്‍ മാസമായാല്‍ ജില്ലയില്‍നിന്നും ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ മോട്ടാര്‍ വാഹനവകുപ്പ് കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് ദീര്‍ഘദൂര സര്‍വ്വീസ് നടത്താന്‍ നല്‍കിയ കാലപരിധിയും പിന്നിട്ട് ഏഴുവര്‍ഷമാവും. എന്നാല്‍ ഈ ബസ്സുകള്‍ വീണ്ടും രണ്ട് വര്‍ഷം കൂടി സര്‍വ്വീസ് നടത്താനാണ് മാനേജ്മെന്റ് തയ്യാറെടുക്കുന്നത്. ഇത്തരത്തില്‍ വയനാട് ജില്ലയില്‍ മാത്രം 42 സൂപ്പര്‍ഫാസ്റ്റ് ബസ്സുകളാണുള്ളത്. പുതിയ ബസ്സുകള്‍ കെ എസ് ആര്‍ ടി സി വാങ്ങാത്തതാണ് നിയമങ്ങള്‍ തെറ്റിച്ചുകൊണ്ട് സര്‍വ്വീസ് നടത്തേണ്ട അവസ്ഥയിലേക്ക് കെ എസ് ആര്‍ ടി സി മാറ്റിയതെന്നാണ് ആരോപണം. ഇതിനുപരിഹാരം കണ്ട,് ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കുന്ന തരത്തില്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്ന ബസ്സുകള്‍ പുതിയവയാക്കണമെന്നാണ് ആവശ്യമുയരുന്നത്.