സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തുലാമഴ ശക്തമായി തുടരുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് കനത്ത മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. അഞ്ചുദിവസം കൂടി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജില്ലയില്‍ വൈത്തിരി താലൂക്കിലാണ് മറ്റു താലൂക്കുകളെ അപേക്ഷിച്ച് കൂടുതല്‍ മഴ ലഭിച്ചത്. ഇടവിട്ടുള്ള മഴയായതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. എങ്കിലും ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ ജില്ല സജ്ജമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ വ്യക്തമാക്കി. ഒറ്റപ്പെട്ട കനത്ത മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്നത്
Sign in
Sign in
Recover your password.
A password will be e-mailed to you.