യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി
അപ്പപ്പാറയില്‍ ആദിവാസി വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം. ആരോപണ വിധേയനായ അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗിരി വികാസ് ഹോസ്റ്റലിലേക്ക് മാര്‍ച്ച് നടത്തി. പീഡനവിവരം പോലീസിന് കൈമാറാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരക്കണമെന്നും മാനേജ്മെന്റ് കമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ട് പോലീസ് പരിശോധിക്കാന്‍ തയ്യാറാകണമെന്നും പ്രതിഷേധക്കാര്‍ ആവിശ്യപെട്ടു. മാര്‍ച്ച് ഷംസീര്‍ അരണപാറ ഉദ്ഘാടനം ചെയ്തു.യുത്ത് കോണ്‍ഗ്രസ് തിരുനെല്ലിമണ്ഡലം പ്രസിഡന്റ് കോട്ടയൂര്‍ ദിനേശന്‍, ശശി തോല്‍പെട്ടി എന്നിവര്‍ സംസാരിച്ചു.