ലക്ഷങ്ങള്‍ വിലമതിക്കുന്ന വീട്ടിയും തേക്കും ചിതലെടുക്കുന്നു

0

പതിറ്റാണ്ടുകള്‍ക്ക് മുന്‍പും അതിന് ശേഷവും താലൂക്ക് ഓഫീസ് പരിസരത്ത് കൊണ്ട് വന്ന സൂക്ഷിച്ച മരങ്ങളാണ്ആര്‍ക്കും ഉപകാരപ്പെടാതെ നശിച്ച് പോകുന്നത്.
1970 ന് മുന്‍പ് സര്‍ക്കാര്‍ പതിച്ച് നല്‍കിയ പട്ടയഭൂമിയില്‍ നിന്നും മിച്ചഭൂമിയില്‍ നിന്നും ഉള്ള മരങ്ങളാണ് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്.
പട്ടയമായി നല്‍കിയ ഭൂമിയിലെ അപകടാവസ്ഥയിലുള്ളതും ഉണങ്ങിയതുമായ മരങ്ങള്‍ മുറിച്ച് മാറ്റി താലൂക്ക് ഓഫീസില്‍ സൂക്ഷിക്കുകയായിരുന്നു.
ഇതിന് പുറമെ പട്ടയഭൂമിയില്‍ നിന്നും അനധിക്യതമായി മരങ്ങള്‍മുറിച്ച് കടത്തുമ്പോള്‍ പിടികൂടിയ മരങ്ങളും താലൂക്ക് ഓഫീസ് പരിസരത്താണ് സൂക്ഷിച്ചിരിക്കുന്നത്.പതിച്ചു നല്‍കിയ മിച്ചഭൂമിയിലെ അപകടാവസ്ഥയിലുള്ളതും ഉണങ്ങിയതുമായ തേക്ക് ,ഈട്ടിമരങ്ങളും മുറിച്ച് മാറ്റി താലൂക്ക് ഓഫീസിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് സൂക്ഷിച്ചിരിക്കുന്നത്.മൂപ്പത് വര്‍ഷം മുന്‍പ് മുറിച്ച മരങ്ങള്‍ ഉള്‍പ്പെടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുറിച്ച് മാറ്റിയ മരങ്ങള്‍ വരെ താലൂക്ക് ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരങ്ങളുടെ വില നിശ്ചയിച്ചു തരണമെന്നാവശ്യപ്പെട്ട് വനം വകുപ്പിന് റവന്യൂ വകുപ്പ് രേഖാമൂലം കത്ത് നല്‍കിയിരുന്നു.എന്നാല്‍ വനം വകുപ്പ് ക്യത്യമായ ഒരു മറുപടി റവന്യൂ വകുപ്പിന് നല്‍കിയിട്ടില്ല.വനം വകുപ്പ് മരങ്ങളുടെ വില നിശ്ചയിച്ച് നല്‍കിയാല്‍ മാത്രമേ മരങ്ങള്‍ ലേലത്തില്‍ വില്‍പ്പന നടത്താല്‍ റവന്യൂ വകുപ്പിന് കഴിയുകയുള്ളൂ.താലൂക്ക്ഓഫീസ് പരിസരത്ത് മരങ്ങള്‍കൂട്ടിയിട്ടത് മൂലം ബുദ്ധിമുട്ടുകള്‍ ഏറെയാണ്.താലൂക്ക് ഓഫീസിന് പുറമെ ലാന്റ് ട്രൈബ്യൂണല്‍ ഓഫീസ്, താലൂക്ക് സര്‍വ്വേ ഓഫീസ്, ഭൂരേഖ തഹസില്‍ദാരുടെ ഓഫീസ് ,മാനന്തവാടി നിയോജക മണ്ഡലംഇലക്ഷന്‍ ഓഫീസ്, അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളോട് ചേര്‍ന്നാണ് മരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്.ഈ ഓഫീസുകളിലെത്തുന്ന അപേക്ഷകര്‍ക്ക് ഓഫീസ് പരിസരത്ത്മരങ്ങള്‍ കൂട്ടിയിട്ടത് മുലം വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പോലും സൗകര്യമില്ലാതെ ഏറെ ബുദ്ധിമുട്ടുകയാണ്. മരം ലേലത്തില്‍ വില്‍പ്പന നടത്തിയാല്‍സര്‍ക്കാറിന് ലഭിക്കേണ്ടലക്ഷങ്ങള്‍ ലഭ്യമാക്കുന്നതിന്നാവശ്യമായ നടപടികള്‍ വിവിധ വകുപ്പുകള്‍സ്വീകരിക്കണമെന്നും താലൂക്ക് ഓഫീസ് പരമ്പര ത്ത് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!