വയനാട് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്റെ നേതൃത്വത്തില്‍ അവകാശ നിഷേധത്തിനെതിരെ നിരാഹാര സമരം രണ്ടാം ദിനം പിന്നിട്ടു. കല്‍പ്പറ്റ സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുന്‍പിലായിരുന്നു ജീവനക്കാരുടെ നേതൃത്വത്തില്‍ നിരാഹാരസമരം.ജില്ലാ സഹകരണ ബാങ്കില്‍ പ്രൊമോഷന്‍ നല്‍കിയ തസ്തികകളില്‍ തടഞ്ഞു വച്ച ശമ്പളം ഉടന്‍ അനുവദിക്കുക, കാഷ്വല്‍ തസ്തികകളില്‍ പ്രമോഷന് അര്‍ഹതയുള്ള പ്യൂണ്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.എന്‍ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മോഹനന്‍ .ജോയി, ടി. സൂപ്പി പ്രമന്‍ തുടങ്ങിയവര്‍ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.