ഹരിത ദൃഷ്ടി പരിശീലനം ആരംഭിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷി, ജല, ശുചിത്വമിഷനുകളുടേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷനും, ഇന്‍ഫര്‍മേഷന്‍ കേരള മിഷനും, കിലയും ഐഐഐടിഎം കേരളവും സംയുക്തമായി തയ്യാറാക്കിയ ഹരിത ദൃഷ്ടി ആപ്ലിക്കേഷന്റെ പഞ്ചായത്തുതല നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു.മാനന്തവാടി കെ.കരുണാകരന്‍ മെമ്മോറിയല്‍ ഹാളിലെ പരിപാടിയില്‍ ഇന്‍ഫര്‍മേഷന്‍ കേരള ജില്ലാ കോര്‍ഡിനേറ്റര്‍ സുജിത്ത് കെ പി, സ്വരൂപ് പി ടി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കില ഫാക്കല്‍റ്റി മെമ്പര്‍ പ്രൊഫ.കെ ബാലഗോപാലന്‍,ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ലിജി തുടങ്ങിയവര്‍ സംസാരിച്ചു.ഹരിത കേരള മിഷന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടപെടല്‍ മേഖലകളില്‍ കൃത്യമായി ഗുണഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.ഇത്തരം വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത് തുടര്‍ പ്രവര്‍ത്തികള്‍ ആസൂത്രണം ചെയ്യുക, പദ്ധതി പുരോഗതി മുഖ്യമന്ത്രിക്ക് നേരിട്ട് വിലയിരുത്താന്‍ സാധിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ ഇ-ഗവേണ്‍സിലൂടെ ലഭ്യമാക്കുക എന്നിവയാണ് ഹരിത ദൃഷ്ടി ലക്ഷ്യം വെയ്ക്കുന്നത്.ട്രെയിനിംഗില്‍ മാനന്തവാടി ബ്ലോക്കിലെ 5 പഞ്ചായത്തുകളിലെയും മാനന്തവാടി നഗരസഭയിലേയും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഹരിത കേരളം മിഷന്‍ പ്രതിനിധികളായ ആനന്ദ് കെ എസ് ,അര്‍ച്ചന കെ.പി, ശാലിനി കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.