ഇടിമിന്നലില്‍ വീടിന്റെ തറയ്ക്ക് വിള്ളല്‍
ശക്തമായ ഇടിമിന്നലേറ്റ് വീടിന്റ തറയ്ക്ക് വിള്ളല്‍ വീണു. കഴിഞ്ഞ ദിവസം വാളാട് പ്രദേശത്തു മഴയോടൊപ്പം എത്തിയ മിന്നലാണ് അമ്പലകുന്ന് ഭാഗത്ത് താമസിക്കുന്ന തുറയില്‍ സത്താറിന്റെ വീടിന്റ തറക്ക് വലിയ ആഘാതം ഏല്‍്പിച്ചത്. ഈ സമയം സത്താറും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നു.വലിയ ശബ്ദത്തോടെ തീഗോളം പോലെ തോന്നിക്കുന്ന മിന്നല്‍ തറയില്‍ വന്നടിക്കുകയാണ് ഉണ്ടായത്. വീടിന്റെ ഫൗണ്ടേഷന്‍ ബെല്‍റ്റിന്റ പല ഭാഗത്തും കോണ്‍ഗ്രീറ്റ് തെറിച്ചു പോയിട്ടുണ്ട്.ഇതേ സമയം അടുക്കളയില്‍ നിന്നും അസാധാരണ മണവും പൊടിപടലവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെന്ന് നോക്കിയപ്പോള്‍ നിലത്തു വിരിച്ച ഷീറ്റടക്കം കീറി കുറച്ചു ഭാഗം അടര്‍ന്നു പോയതായും കണ്ടുവത്രെ. ഭാഗ്യം കൊണ്ട് മാത്രമാണ് താനും ഭാര്യയും രക്ഷപ്പെട്ടതെന്ന് സത്താര്‍ പറഞ്ഞു. ഈ ഭാഗത്തെ പല വീടുകളിലെയും ഇലക്ട്രിക് ഉപകരണങ്ങളും മറ്റും മിന്നലില്‍ പ്രവര്‍ത്തന രഹിതമായിട്ടുണ്ട്