കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ കിലയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലത്തിലെ ഹൈസ്‌കൂള്‍,ഹയര്‍സെക്കന്‍ഡറി,കോളേജ് വിദ്യാലയങ്ങളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കായി മദ്യത്തിനും, മയക്കുമരുന്നിനും, മറ്റ് ലഹരി വസ്തുക്കള്‍ക്കുമെതിരെ രണ്ട് ദിവസത്തെ ലഹരിവിരുദ്ധ ക്യാമ്പസ് പരിശീലന പരിപാടി പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ നടത്തി. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ. പരിശീലനം ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ്, മയക്കുമരുന്നിനും മദ്യാസക്തിക്കുമെതിരെ വിമുക്തി എന്ന വിഷയത്തില്‍ ജനമൈത്രി എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.പ്രസന്നന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.കെ.സുരേഷ്, പി.പി ശ്രീജേഷ് എന്നിവരും, ലഹരിക്കെതിരെ ജനമൈത്രിപോലീസ് എന്ന വിഷയത്തില്‍, മീനങ്ങാടി ഇസ്പെക്ടര്‍ ഓഫ് പോലീസ് കെ.കെ.അബ്ദുള്‍ ഷരീഫ്, ലഹരി വസ്തുക്കളും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ.ജോസ്റ്റിന്‍ ഫ്രാന്‍സിസ്, കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് എന്ന വിഷയത്തില്‍ മീനങ്ങാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സുരേഷ് എന്നിവര്‍ ക്ലാസ്സെടുത്തു. യോഗ ക്ലാസിന് യോഗ അസോസിയേഷന്‍ പ്രവര്‍ത്തകരായ എം.ഫിലിപ്പ്, ഷബീര്‍ അലി എന്നിവരും നേതൃത്വം നല്‍കി. ഉണര്‍വ്വ് നാടന്‍ പാട്ട് കലാ ഗ്രൂപ്പിന്റെ നാടന്‍പാട്ടും പരിപാടിയില്‍ അവതരിപ്പിച്ചു. പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ കണ്ടെത്തിയ ‘ചെരാത്’ എന്ന പേര് ലഹരിവിരുദ്ധ ക്യാമ്പസ് പ്രവര്‍ത്തനങള്‍ക്ക് ഉപോയോഗിക്കും. ക്യാമ്പസുകളില്‍ കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങള്‍, ജൈവകൃഷികള്‍ തുടങ്ങിയവ നടത്തി വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസ് തലത്തില്‍ പ്രവര്‍ത്തിക്കുവാനും ഉതകുന്ന രീതിയിലാണ് രണ്ട് ദിവസത്തെ പരിശീലനം നല്‍കിയത്. പച്ചപ്പ് കോ ഓര്‍ഡിനേറ്റര്‍ കെ.ശിവദാസന്‍, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ മാരായ സി .എം സുമേഷ്, വി.അരവിന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.