.കേരള കര്‍ഷകസംഘം വൈത്തിരി ഏരിയ സമ്മേളനം പടിഞ്ഞാറത്തറയില്‍ കേരള കര്‍ഷകസംഘം വയനാട് ജില്ലാ സെക്രട്ടറി കെ. ശശാങ്കന്‍ ഉദ്ഘാടനം ചെയ്തു. പി കെ കുട്ടപ്പന്‍ പതാക ഉയര്‍ത്തി. വന്യ മൃഗ ശല്യത്തില്‍ നിന്നും വയനാടിനെ രക്ഷിക്കണമെന്നും തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക മേഖലയിലും ക്ഷീര മേഖലയിലും കൂടി ഉള്‍പ്പെടുത്തണമെന്നും സമ്മേളനം കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.കെ സി ജോസഫ് മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരുപത്തി മൂന്നു അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. കുഞ്ഞമ്മദ് കുട്ടി പ്രസിഡന്റും കെ സി ജോസഫ് മാസ്റ്റര്‍ സെക്രട്ടറിയും ആയുള്ള ഒമ്പത് അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയും നിലവില്‍ വന്നു.പി ഡി ദാസന്‍ അധ്യക്ഷനായിരുന്നു,
Sign in
Sign in
Recover your password.
A password will be e-mailed to you.